ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ടി കെ ഫാറൂഖിനെ തെരഞ്ഞെടുത്തു. വി ടി അബ്ദുല്ലക്കോയ തങ്ങള്‍, എം കെ മുഹമ്മദലി എന്നിവരാണ് പുതിയ സംസ്ഥാന അസിസ്റ്റന്റ് അമീറുമാര്‍. സംസ്ഥാന സെക്രട്ടറിമാരായി ശിഹാബ് പൂക്കോട്ടുര്‍, അബ്ദുല്‍ ഹകീം നദ്‌വി, പി വി റഹ്മാബി, ടി ശാക്കിര്‍ എന്നിവരെയും തെരഞ്ഞെടുത്തു. സംഘടനാ ആസ്ഥാനമായ കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന മജ്‌ലിസ് ശൂറ(കൂടിയാലോചനാ സമിതി)യാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാല് വര്‍ഷമാണ് പ്രവര്‍ത്തന കാലയളവ്. എം ഐ […]