യു പിയിലെ 70 മുസ്‌ലിം പള്ളികൾ ഹോളി ആഘോഷത്തിന് മുമ്പായി ടാർപ്പോളിൻ ഷീറ്റ് കൊണ്ട് കവർ ചെയ്തിരിക്കുന്നു.
ഹോളി പ്രമാണിച്ച് വിശുദ്ധ റമദാനിലെ ഈ വെള്ളിയാഴ്ച മുസ്‌ലിംകൾ ജുമുഅക്ക് പോകരുതെന്നും വീട്ടിൽ നിന്നും നമസ്കരിച്ചാൽ മതിയെന്നും തിട്ടൂരമിറക്കിയിരിക്കുന്നത് സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗ്യ ആദിഥ്യനാഥാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ തറാവീഹ് കഴിഞ്ഞ് വരുന്ന യുവാക്കളെ കത്തിമുനയിൽ നിർത്തി ജയ് ശ്രീറാം വിളിപ്പിച്ചത് നാം കണ്ടു. രാജസ്ഥാനിൽ അമ്മയ്ക്കരികിൽ ചേർന്നുറങ്ങിയ നവജാത ശിശുവാണ് അർദ്ധരാത്രിയിൽ വീട്ടിൽ റെയ്ഡിനെത്തിയ പോലീസുകാരന്റെ ബൂട്ടിനടിയിൽ കിടന്ന് പിടഞ്ഞ് മരിച്ചത്.
എവിടേക്കാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക്?
ഭരണഘടനാമൂല്യങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടിയരച്ച് വംശീയഭ്രാന്ത് ഉറഞ്ഞുതുള്ളുമ്പോഴും
രാജ്യം മൊത്തം പുലർത്തുന്ന മൗനം എത്ര ഭീകരം. ഈ മൗനത്തിന് വില നൽകേണ്ടി വരിക ഏതെങ്കിലും പ്രത്യേക സമുദായമായിരിക്കില്ല; രാജ്യം തന്നെയായിരിക്കും. അതിനാൽ രാഷ്ട്രീയ ലാ14379-2ഭനഷ്ടങ്ങൾക്കപ്പുറം നിർഭയമായി, ധീരമായി വംശീയ ഭ്രാന്തിന് തടയിടാൻ നീതിബോധമുള്ള
മുഴുവൻ മനുഷ്യര്യം കൈകോർക്കുക.

ഹോളി ആഘോഷിക്കുന്നവർ ഹോളി ആഘോഷിക്കട്ടെ.
വെള്ളിയാഴ്ച ജുമുഅക്ക് പോകുന്നവർ ജുമുഅക്ക് പോകട്ടെ.
അതാണല്ലോ നമ്മുടെ രാജ്യം. അതങ്ങനെ തന്നെ തുടരണം.

ഇതൊന്നും മുസൽമാന്റെ മാത്രം താൽപര്യമല്ല. ഇന്ത്യൻ ജനതയുടെ തന്നെ താൽപര്യമാണ്. കേരളത്തിൽ വിവിധ മതാഘോഷങ്ങൾ വൈവിധ്യത്തിന്റെയും ആശയ വിനിമയത്തിന്റെയും സഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉത്സവങ്ങളാവുമ്പോൾ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അവ
കലാപത്തിന്റെയും കലഹത്തിന്റെയും വിത്ത് പാകുന്നു.

വൈവിധ്യങ്ങളെ ചേർത്തുന്ന ഇന്ത്യ തന്നെയാണ് വിമോചനത്തിൻ്റെ വഴി. അതിനായി നമ്മുടെ കൈമുദ്ര ഇനിയുമെവിടെ എന്നാണ് ഓരോ പ്രഭാതവും ചോദിക്കുന്നത്.