Skip to content
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള

മയക്കുമരുന്ന് വിപത്തിനെതിരായ നീക്കം സ്വാഗതാര്‍ഹം, വേണ്ടത് ലഹരിമുക്ത കേരളത്തിനായുള്ള പ്രയത്‌നം

1 min readCategories:Ameer Updates
മയക്കുമരുന്ന് വിപത്തിനെതിരായ നീക്കം സ്വാഗതാര്‍ഹം, വേണ്ടത് ലഹരിമുക്ത കേരളത്തിനായുള്ള പ്രയത്‌നം

കേരളത്തിന് വന്‍ഭീഷണിയായി മാറുന്ന മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാനുള്ള കേരള നിയമസഭയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നു.

ഭാവി കേരളത്തെ അപകടപ്പെടുത്തുകയും സമൂഹത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയും ചെയ്യുന്ന ഭീഷണിയാണ് മയക്കുമരുന്ന്. വിപത്തിന്റെ വ്യാപ്തിയും ആഴവും ഭരണകര്‍ത്താക്കള്‍ അതിന്റെ ഗൗരവത്തില്‍ മനസ്സിലാക്കുന്നുവെന്നാണ് നിയമസഭയുടെ നിലപാടില്‍ നിന്നും മനസ്സിലാക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഐക്യപ്പെട്ട് നടത്തുന്ന അത്യപൂര്‍വം കാമ്പയിനാണിത്. നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ച വിവിധ നടപടികളും ബോധവല്‍ക്കരണ പരിപാടികളും കാര്യക്ഷമമായി തന്നെ നടപ്പിലാക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

അതേസമയം, മുഴുവന്‍ ലഹരി പദാര്‍ഥങ്ങളുടെയും ലഭ്യതയും ഉപയോഗവും കുറക്കാനും സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമവുമാണ് ജനാധിപത്യ സ്വഭാവത്തിലുള്ള സര്‍ക്കാറില്‍ നിന്നും നിയമനിര്‍മാണ സഭയില്‍ നിന്നും ഉണ്ടാകേണ്ടത്. ലഹരി പദാര്‍ഥങ്ങള്‍ സമ്പൂര്‍ണമായും നിരോധിക്കണം.

മദ്യമുള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഇന്ന് സംസ്ഥാനത്ത് നിയമപ്രകാരം സുലഭമാണ്. മദ്യവില്‍പനയിലൂടെയുള്ള വരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ താങ്ങിനിര്‍ത്തുന്നുവെന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല. അതിനേക്കാള്‍ വലിയ ആഘാതം കുടുംബ, സാംസ്‌കാരിക, ആരോഗ്യ തലങ്ങളില്‍ മദ്യം ഏല്‍പിക്കുന്നുണ്ട്. സമൂഹത്തിന്റെ ലഹരി ഉപയോഗത്തിലൂടെയുള്ള വരുമാനത്തെ ആശ്രയിക്കുന്നത് സംസ്ഥാനത്തിന്റെ ധാര്‍മിക, സാമ്പത്തിക തകര്‍ച്ചയേയും ഭരണകര്‍ത്താക്കളുടെ ആസൂത്രണ പരാജയത്തെയുമാണ് വെളിപ്പെടുത്തുന്നത്. ലഹരി കേരളത്തിന്റെ തലമുറയെ നശിപ്പിച്ചുക്കൊണ്ടിരിക്കുന്നു. സത്രീകളും കുട്ടികളുമുള്‍പ്പെടെ ജനങ്ങള്‍ കുടുംബത്തിനകത്തും പൊതു ഇടങ്ങളിലും ലഹരി ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ്. പൊതുജനാരോഗ്യത്തേയും അപകടപ്പെടുത്തിയിട്ടുണ്ട്. ഇതറിയാത്തവരല്ല നിയമസഭാ സാമാജികരും ഉദ്യോഗസ്ഥരും. ലഹരി ഉപയോഗത്തെ സമഗ്രമായി അഭിമുഖീകരിക്കാത്ത ശ്രമങ്ങള്‍ ഭാഗികഫലമേ ചെയ്യൂ.

More statements and updates on the same subject.

All news
  • Ameer Updates

    സംഘ്പരിവാറിനെതിരായ പ്രതിഷേധ ചത്വരമായി ഇന്ത്യ മാറും

    സംഘ്പരിവാറിനെതിരായ പ്രതിഷേധ ചത്വരമായി ഇന്ത്യ മാറും. വഖഫ് ഭേദഗതി നിയമത്തിനെതിരെ എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന പ്രതിഷേധ ചത്വരം രാത്രിയേറെ വൈകി സമീപിക്കുമ്പോൾ അവിടെ സമ്മേളിച്ച പതിനായിരങ്ങൾ നിസംശയം നൽകിയ സന്ദേശമുണ്ട് – ഇന്ത്യ മുഴുവൻ സംഘ്പരിവാരത്തിനെതിരായ പ്രതിഷേധ ചത്വരത്തിൻ്റെ രൂപമാർജിക്കുക തന്നെ…

  • State News

    സംഘ്പരിവാറിൻ്റെ മുസ്‌ലിം വംശഹത്യാ പദ്ധതിക്കെതിരെ അണിചേരുക

    വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം ഈ മാസം 23 ന് എറണാകുളം കലൂർ മൈതാനിയിൽ പ്രതിഷേധ ചത്വരം തീർക്കുകയാണ്. ഭരണഘടനയുടെ ആർട്ടിക്ക്ൾ-26 ഉൾപ്പടെ മതസ്വാതന്ത്ര്യം നിരാകരിക്കുന്ന വിവേചനപരവും ഭരണഘടനാവിരുദ്ധവുമായ സർക്കാർ നീക്കത്തെ പരാജയപ്പെടുത്തേണ്ടത് പൗരാവകാശങ്ങൾക്കുമൊപ്പം നിൽക്കുന്ന മുഴുവൻ…

  • Ameer Updates

    വിട പോപ് ഫ്രാൻസിസ്

    ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞിരിക്കുന്നു. മാനവികവും നീതിയുക്തവുമായ ജീവിതം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ആഗോള രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കാനും അതിൽ വിട്ടുവീഴ്ചയില്ലാതെ, നീതിയുടെ പക്ഷത്തുനിന്ന് സംസാരിക്കാനും ആ മനുഷ്യസ്നേഹിക്ക് കഴിഞ്ഞു. ലോകം അഭിമുഖീകരിച്ച…