Skip to content
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള

ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു

1 min readCategories:Ameer Updates
ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു

എർണാകുളം : ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. മനുഷ്യന് നീതിയും സമാധാനവും ഉറപ്പു വരുത്തുകയാണ് മതങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി എല്ലാ വിഭാഗങ്ങളും കൈകോർക്കണമെന്ന് അമീർ അഭിപ്രായപ്പെട്ടു.

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സാമുദായിക ധ്രുവീകരണം നടത്തുന്നതിനെതിരെ ജാഗ്രത വേണം. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാവണമെന്ന കാര്യവും പങ്കുവെച്ചു.. വിവിധ സമകാലിക വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ജമാൽ പാനായിക്കുളം, കെ. നജാത്തുല്ല, ഷക്കീൽ മുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ലാറ്റിൻ ആർച്ച് ബിഷപ്പ് ഹൗസ് പി ആർ ഒ ഫാദർ യേശുദാസ് പാഴംപിള്ളി, കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി ജെ തോമസ് എന്നിവർ സംഘത്തെ സ്വീകരിച്ചു.
ഓക്സിലറി ആർച്ച് ബിഷപ്പ് ആൻ്റണി വല്ലുംകൽ, വികാർ ജനറൽമാരായ ഫാ.മാത്യു കല്ലിങ്കൽ, ഫാ.മാത്യു എലഞ്ഞിമിറ്റം, കെ ആർ എൽ സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്എന്നിവർ സംബന്ധിച്ചു.

More statements and updates on the same subject.

All news
  • Ameer Updates

    സംഘ്പരിവാറിനെതിരായ പ്രതിഷേധ ചത്വരമായി ഇന്ത്യ മാറും

    സംഘ്പരിവാറിനെതിരായ പ്രതിഷേധ ചത്വരമായി ഇന്ത്യ മാറും. വഖഫ് ഭേദഗതി നിയമത്തിനെതിരെ എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന പ്രതിഷേധ ചത്വരം രാത്രിയേറെ വൈകി സമീപിക്കുമ്പോൾ അവിടെ സമ്മേളിച്ച പതിനായിരങ്ങൾ നിസംശയം നൽകിയ സന്ദേശമുണ്ട് – ഇന്ത്യ മുഴുവൻ സംഘ്പരിവാരത്തിനെതിരായ പ്രതിഷേധ ചത്വരത്തിൻ്റെ രൂപമാർജിക്കുക തന്നെ…

  • State News

    സംഘ്പരിവാറിൻ്റെ മുസ്‌ലിം വംശഹത്യാ പദ്ധതിക്കെതിരെ അണിചേരുക

    വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം ഈ മാസം 23 ന് എറണാകുളം കലൂർ മൈതാനിയിൽ പ്രതിഷേധ ചത്വരം തീർക്കുകയാണ്. ഭരണഘടനയുടെ ആർട്ടിക്ക്ൾ-26 ഉൾപ്പടെ മതസ്വാതന്ത്ര്യം നിരാകരിക്കുന്ന വിവേചനപരവും ഭരണഘടനാവിരുദ്ധവുമായ സർക്കാർ നീക്കത്തെ പരാജയപ്പെടുത്തേണ്ടത് പൗരാവകാശങ്ങൾക്കുമൊപ്പം നിൽക്കുന്ന മുഴുവൻ…

  • Ameer Updates

    വിട പോപ് ഫ്രാൻസിസ്

    ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞിരിക്കുന്നു. മാനവികവും നീതിയുക്തവുമായ ജീവിതം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ആഗോള രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കാനും അതിൽ വിട്ടുവീഴ്ചയില്ലാതെ, നീതിയുടെ പക്ഷത്തുനിന്ന് സംസാരിക്കാനും ആ മനുഷ്യസ്നേഹിക്ക് കഴിഞ്ഞു. ലോകം അഭിമുഖീകരിച്ച…