രണ്ടര പതിറ്റാണ്ട് കാലമായി കേരളത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള. നിർധനരും നിരാലംബരുമായ നിരവധി മനുഷ്യജീവിതങ്ങൾക്ക് അവലംബവും അത്താണിയുമായി മാറിയ സംവിധാനം. സാമൂഹിക പ്രതിബദ്ധതയും ദീനീബോധവുമുള്ള പ്രബുദ്ധസമൂഹം
സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി പരസ്പരം കൈകോർത്ത് ശക്തിപ്പെടുത്തിയ സംരംഭം. സകാത്തെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭത്തെ അതിന്റെ ആത്മീയ മാനങ്ങൾക്കൊപ്പം
സാമൂഹ്യക്ഷേമമെന്ന സാമ്പത്തിക കാഴ്ചപ്പാടിൻ്റെ മുഴുസൗന്ദര്യത്തിൽ ആവിഷ്കരിച്ച മാതൃകാ സ്ഥാപനം.
വിവേകമതികളുടെ കരുതലിലും കാവലിലും വളർന്നുപന്തലിച്ച ഈ സ്ഥാപനം നിറഞ്ഞ അഭിമാനബോധത്തോടെ, അതിലുപരി ആത്മവിശ്വസത്തോടെ ഇത്തവണയും നിങ്ങളെ സമീപിക്കുകയാണ്. ആത്മാഭിമാനം പണയം വെക്കാത്ത, ആത്മനിന്ദ പിടികൂടാത്ത, അന്തസ്സും സ്വാശ്രയത്വവും നേടിയെടുക്കുന്ന ഒരു സമൂഹത്തെ പ്രാപ്തരാക്കാനുള്ള ഈ കൂട്ടായ ശ്രമത്തിൽ നിങ്ങളും പങ്കാളിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.