ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. അത് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കും. അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ലംഘിക്കുന്നതാണ് ഇസ്രയേൽ നടപടി.
ഇത് ഇതര അയൽരാജ്യങ്ങളെയും അരക്ഷിതമാക്കും. യുദ്ധങ്ങളിലും സംഘർഷങ്ങളിലും നേട്ടം ആർക്കായാലും മനുഷ്യരാശിയെ സംബന്ധിച്ച് വേദനാജനകമായിരിക്കും.
ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തുവരണമെന്നും പി. മുജീബുറഹ്മാൻ അഭിപ്രായപ്പെട്ടു.

- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709