Skip to content
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ജനാധിപത്യവിരുദ്ധം

1 min readCategories:Ameer Updates
പോപ്പുലര്‍ ഫ്രണ്ട് നിരോധനം ജനാധിപത്യവിരുദ്ധം

സര്‍ക്കാര്‍ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല.
രാജ്യത്തെ നിയമം ലംഘിക്കുകയും രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും തകര്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം. അതേസമയം, സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാഷിസ്റ്റ് സംഘങ്ങള്‍ സൈ്വരവിഹാരം നടത്തിക്കൊണ്ടിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്.

More statements and updates on the same subject.

All news
  • Ameer Updates

    സംഘ്പരിവാറിനെതിരായ പ്രതിഷേധ ചത്വരമായി ഇന്ത്യ മാറും

    സംഘ്പരിവാറിനെതിരായ പ്രതിഷേധ ചത്വരമായി ഇന്ത്യ മാറും. വഖഫ് ഭേദഗതി നിയമത്തിനെതിരെ എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന പ്രതിഷേധ ചത്വരം രാത്രിയേറെ വൈകി സമീപിക്കുമ്പോൾ അവിടെ സമ്മേളിച്ച പതിനായിരങ്ങൾ നിസംശയം നൽകിയ സന്ദേശമുണ്ട് – ഇന്ത്യ മുഴുവൻ സംഘ്പരിവാരത്തിനെതിരായ പ്രതിഷേധ ചത്വരത്തിൻ്റെ രൂപമാർജിക്കുക തന്നെ…

  • State News

    സംഘ്പരിവാറിൻ്റെ മുസ്‌ലിം വംശഹത്യാ പദ്ധതിക്കെതിരെ അണിചേരുക

    വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം ഈ മാസം 23 ന് എറണാകുളം കലൂർ മൈതാനിയിൽ പ്രതിഷേധ ചത്വരം തീർക്കുകയാണ്. ഭരണഘടനയുടെ ആർട്ടിക്ക്ൾ-26 ഉൾപ്പടെ മതസ്വാതന്ത്ര്യം നിരാകരിക്കുന്ന വിവേചനപരവും ഭരണഘടനാവിരുദ്ധവുമായ സർക്കാർ നീക്കത്തെ പരാജയപ്പെടുത്തേണ്ടത് പൗരാവകാശങ്ങൾക്കുമൊപ്പം നിൽക്കുന്ന മുഴുവൻ…

  • Ameer Updates

    വിട പോപ് ഫ്രാൻസിസ്

    ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞിരിക്കുന്നു. മാനവികവും നീതിയുക്തവുമായ ജീവിതം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ആഗോള രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കാനും അതിൽ വിട്ടുവീഴ്ചയില്ലാതെ, നീതിയുടെ പക്ഷത്തുനിന്ന് സംസാരിക്കാനും ആ മനുഷ്യസ്നേഹിക്ക് കഴിഞ്ഞു. ലോകം അഭിമുഖീകരിച്ച…