ടി.കെ. മുഹമ്മദ് സഈദ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്; അഡ്വ. റഹ്മാൻ ഇരിക്കൂർ ജന. സെക്രട്ടറി
കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായി ടി.കെ. മുഹമ്മദ് സഈദിനെയും ജന. സെക്രട്ടറിയായി അഡ്വ. റഹ്മാൻ ഇരിക്കൂറിനെയും തെരെഞ്ഞെടുത്തു. സെക്രട്ടറിമാരായി വാഹിദ് ചുള്ളിപ്പാറ, ഷറഫുദ്ദീൻ നദ്വി, അഡ്വ. അബ്ദുൽ വാഹിദ്, അസ്ലഹ് കക്കോടി, സൽമാനുൽ ഫാരിസ്, സഹൽ ബാസ് എന്നിവരെയും തെരഞ്ഞെടുത്തു. ആലുവ ഹിറാ കോംപ്ലക്സിൽ നടന്ന തെരെഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നേതൃത്വം നൽകി. കോഴിക്കോട് കടമേരി സ്വദേശിയായ മുഹമ്മദ് സഈദ് മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ നിന്ന് ബിരുദവും ഹൈദരാബാദ് സെൻട്രൽ […]