സംഘ്പരിവാറിന്റെ ധ്രുവീകരണ അജണ്ടയെ ഒറ്റക്കെട്ടായി ചെറുക്കണം -മുസ്‌ലിം പേഴ്സണൽ ബോർഡ്
കോഴിക്കോട്: ഏക സിവിൽകോഡ് നടപ്പക്കാനുള്ള സംഘ് പരിവാർ ഭരണകൂടത്തിന്റെ നീക്കം ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്നും അതിനെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്ല്യാസ്. വിവിധ സംസ്ഥാനങ്ങളിൽ പേഴ്സണൽ ബോർഡ് വിളിച്ചുചേർക്കുന്ന മുസ്ലിം സംഘടനാ നേതാക്കളുടെ സംഗമത്തിന്റെ ഭാഗമായി കേരളത്തിൽ സംഘടിപ്പിച്ച സംഘടനാ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് വിഷയത്തിൽ മുഴുവൻ ജനവിഭാഗങ്ങളേയും ചേർത്തു നിർത്തുന്ന സമീപനമാണ് […]