ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥിക്കുക
കോഴിക്കോട്: ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന വംശഹത്യയിൽ കൊടും ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി വെള്ളിയാഴ്ച പള്ളിയിൽ പ്രത്യേകം പ്രാർഥന നടത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ ആഹ്വാനം ചെയ്തു. കൊടും ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനികളോട് അനുവർത്തിക്കുന്നത്. ഭക്ഷണത്തിന് ക്യൂ നിൽക്കുന്ന കുഞ്ഞുങ്ങളെയും വൃദ്ധരെയും വരെ ബോംബിട്ട് കൊല്ലുന്നു. ഇതിനകം തന്നെ അനേകായിരം സ്ത്രീകളും കുഞ്ഞുങ്ങളും രക്തസാക്ഷികളായി. അതിനേക്കാൾ പലമടങ്ങ് ഗുരുതര പരിക്കേറ്റവരും അംഗവിഹീനരുമായി. അനാഥരും അത്താണിയില്ലാത്തവരുമായി. ഹൃദയഭേദകമാണ് ഗസയിൽ നിന്നും […]