
“തണലാണ് കുടുംബം”
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കാമ്പയിനിന് തുടക്കം കുറിച്ചു. കുടുംബം പവിത്രമാണ്, സമൂഹത്തിന്റെ Basic Unit ആണ്. നല്ല കുടുംബ സംവിധാനങ്ങളിലൂടെയാണ് നല്ല കെട്ടുറപ്പുള്ള സാമൂഹ്യ നിർമ്മിതി സാധ്യമാവുക. കുട്ടികൾ , മാതാപിതാക്കൾ, മുതിർന്നവർ ,സ്ത്രീകൾ, ദുർബ്ബലർ തുടങ്ങി വ്യത്യസ്ത ജീവിതാവസ്ഥകളിൽ മനുഷ്യർക്ക് സുരക്ഷയുടെയും സന്തോഷത്തിന്റെയും തണലൊരുക്കുന്ന സാമൂഹ്യസ്ഥാപനമാണത്. നിരവധി സാമൂഹ്യ മൂല്യങ്ങൾ ഉത്പാദിപ്പിക്കുന്ന ദൈവിക സ്ഥാപനമെന്നും പറയാം. ഇതിന്റെയെല്ലാം അടിവേരറുക്കുന്ന അപകടകരമായ ആശയമാണ് പാശ്ചാത്യൻ ലിബറലിസം. വ്യക്തി കേന്ദ്രീകൃതവും, കേവല സുഖഭോഗതൃഷ്ണയിലധിഷ്ടിതവുമായ ഉദാരലൈംഗികതയാണ് സാംസ്കാരിക ലിബറലിസം മുന്നോട്ട് വെക്കുന്നത്. ലൈംഗികതൊഴിലിനെ മഹത്വപ്പെടുത്തുന്ന Homosexuality യും by sexuality യും ആഘോഷിക്കുന്ന Living together പുരോഗമനാശയമായി പ്രചരിപ്പിക്കുന്ന സാമൂഹ്യ അരാജകത്വത്തിനെതിരിലുള്ള ആശയ സമരം കൂടിയാണ് കുടുംബ കാമ്പയിൻ.
നവനാസ്തികതയും സാംസ്കാരിക ലിബറലിസവും തീർക്കുന്ന അതിവാദങ്ങളെ ഇസ്‌ലാമിന്റെ പവിത്രമായ കുടുംബ സങ്കൽപ്പമുയർത്തിക്കൊണ്ടാണ് അഭിമുഖീകരിക്കുന്നത്. മനുഷ്യൻ ആദരണീയ സൃഷ്ടിയാണെന്നാണ് വിശുദ്ധ ഖുർആൻ വചനം. പ്രസ്തുത ആദരവും പരിഗണനയും കൊച്ചുകുട്ടികൾ തൊട്ട് പ്രായാധിക്യംകൊണ്ടോ രോഗാധിക്യം കൊണ്ടോ മരണാസന്നരായവർക്ക് വരെ ഉറപ്പാക്കുന്ന സാമൂഹ്യ സ്ഥാപനമാണത്. പരസ്പരം സ്നേഹിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്ന, ഭൂമിയിൽ സ്വർഗ്ഗം തളിരിടുന്ന സുന്ദരമായ ഇടം…
സുന്ദരവും പവിത്രവുമായ കുടുംബങ്ങളുടെ വീണ്ടെടുപ്പിന് മാത്രമായുള്ള ഒരു കാമ്പയിനല്ല ഇത്, നന്മനിറഞ്ഞ സാമൂഹ്യക്രമത്തെ രൂപപ്പെടുത്താനുള്ള പരിശ്രമമാണ്, ഈടുറ്റ ഒരു നാഗരികതയെ സൃഷ്ടിക്കാനുള്ള കരുത്താർജിക്കലാണ്. കാലം അനിവാര്യമാക്കുന്ന വിളിയാണിത്. തൻ്റെയും നാടിൻ്റെയും നന്മയാഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും പെരുവിരൽമുദ്ര പതിയേണ്ട ചരിത്ര സന്ദർഭം. രാപ്പകൽ ഭേദമന്യേ തളരാതെ പൊരുതിനിൽക്കേണ്ട പടനിലം
