انا لله وانا اليه زاجعون
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വഴികാട്ടിയുമായിരുന്നു ഡോ. യൂസുഫുൽ ഖർദാവി.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകത്തുടനീളം ദൃശ്യമായ ഇസ്‌ലാമിക നവജാഗരണ സംരംഭങ്ങൾക്ക് തുടർച്ച ഉറപ്പു വരുത്തി, ശക്തിയും ഊർജവും നൽകി തൊട്ടടുത്ത സഹാസ്രാബ്ദത്തിലേക്ക് നയിക്കുന്നതിൽ ഡോ.യൂസുഫുൽ ഖറദാവിയുടെ സാന്നിധ്യം നിസ്തുലമായ പങ്ക് വഹിക്കുകയുണ്ടായി.
ശീതയുദ്ധാനന്തരൂപപ്പെട്ട ആഗോള സാഹചര്യത്തിൽ
ലോകത്തുണ്ടായ മാറ്റങ്ങളോട് ധീരമായി സംവദിക്കാൻ ലോക മുസ്‌ലിം സമൂഹത്തെ സജ്ജമാക്കുന്നതിൽ ഡോ. ഖർദാവിയുടെ ചിന്തയ്ക്ക് വലിയ സ്ഥാനമുണ്ട്.
ലോകത്തെ വിവിധ മതങ്ങളോട് , ദർശനങ്ങളോട് , ജനവിഭാഗങ്ങളോട് ഇസ്‌ലാമിന്റെ സർഗാത്മാകവും സൗഹൃദപരവുമായ ആദാനപ്രദാനങ്ങളുടേതുമായ സംവാദാന്തരീക്ഷത്തെ ഉയർത്തിപ്പിടിച്ച ഖർദാവി പ്രബോധക സംഘമെന്ന നിലക്ക് മുസ്‌ലിം സമുദായത്തിന്റെ വ്യതിരിക്തത ഊന്നിപ്പറഞ്ഞു.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും മുസ്‌ലിം സമുദായത്തെയും കരടായി കാണുന്ന ലോക സാമ്രാജ്യത്തത്തോട് വിട്ടുവീഴ്ചയില്ലാതെ, എന്നാൽ മുന്നോട്ട് ഗമിക്കാവുന്ന ആശയപരമായ കരുത്ത് നൽകാനും ഖർദാവിക്ക് സാധിച്ചു.
ഇസ്‌ലാമിക വൈജ്ഞാനിക സമ്പത്തിന് എക്കാലവും സൂക്ഷിക്കാവുന്ന കനപ്പെട്ട ഗ്രന്ഥങ്ങൾ സമ്മാനിച്ചു.
പണ്ഡിതനും ചിന്തകനുമൊക്കെയായിരിക്കെ തന്നെ ലോകത്തെല്ലായിടത്തുമുള്ള ഇസ്‌ലാമിക പ്രവർത്തകർക്ക്
തങ്ങളോട് ചേർന്ന് നിൽക്കുന്ന നേതാവായും ആക്ടിവിസ്റ്റായും അനുഭവപ്പെട്ടു.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ .
ലോകത്ത് കഴിഞ്ഞുപോയ പ്രവാചകൻമാരുടെയും സിദ്ദീഖിങ്ങളുടെയും ശുഹദാക്കളുടെയും സാലിഹി ങ്ങളുടെയും കൂടെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ .
English