State News

പ്രിയപ്പെട്ട നേതാവ് മൗലാനാ ജലാലുദ്ദീൻ ഉമരി സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി

ഇന്ത്യൻ മുസ്‌ലിം സമുദായത്തിന് നേതൃത്വം നൽകിയ മഹദ് വ്യക്തിത്വമാണ് മൗലാന ജലാലുദ്ദീൻ ഉമരി സാഹിബിന്റെ വിയോഗത്തോടെ നഷ്ടമായത്.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ആവേശകരവും പക്വവുമായ നേതൃത്വമായിരുന്നു അദ്ദേഹം.
നീണ്ടകാലം നേതൃതലങ്ങളിൽ പല ദൗത്യങ്ങളേറ്റെടുത്ത അദ്ദേഹം പന്ത്രണ്ട് വർഷക്കാലം അതിന്റെ അമരക്കാരനായി. നേതാക്കളെയും അനുയായികളെയും വിനയവും ലാളിത്യവും കൊണ്ട് വിസ്മയിപ്പിച്ചു..
കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങളെ ആവേശപൂർവം നോക്കിക്കാണുകയും പിന്തുണക്കുകയും ചെയ്തു.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും വളർച്ചയിലും പൊതു സാന്നിധ്യത്തിലും ആഹ്ലാദിച്ച അദ്ദേഹം ദേശീയ തലത്തിൽ കേരള മുസ്‌ലിംകൾ വഹിക്കേണ്ട നേതൃപരമായ പങ്കിനെ കുറിച്ച് നിരന്തരം ഉണർത്തി.
ഇന്ത്യൻ മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും അംഗീകാരവും ആദരവും സമ്പാദിച്ച തലയെടുപ്പുളള നേതാവായിരുന്നു.
ദീനീ വിജ്ഞാനീയങ്ങളിലെ അഗാധമായ പാണ്ഡിത്യവും വിനയവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. സമുദായത്തിന് ദിശ നിർണയിക്കുന്നതിൽ ഇവ അദ്ദേഹത്തിന് സഹായകമായി.
ഇന്ത്യൻ മുസ്‌ലിങ്ങളുടെ പൊതുവേദികളായ മുസ്‌ലിം പേഴ്സണൽ ബോർഡ്, മുസ്‌ലിം മജ്ലിസെ മുശാവറ എന്നിവയിൽ ദീർഘകാലം അംഗമായിരുന്നു.