തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാനും സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബും ലത്തീൻ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ. സുസൈപാക്യത്തെ സന്ദർശിച്ചു. സമകാലിക സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങൾ സംഭാഷണത്തിൽ കടന്നുവന്നു. സമുദായങ്ങൾക്കിടയിൽ വിടവ് വർധിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുന്നവരെ കരുതിയിരിക്കണം. മനുഷ്യർ എന്ന നിലക്ക് വിശാല മനസ്സും വിട്ടുവീഴ്ചയുമാണ് ഏത് പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്നും ഡോ. സൂസൈപാക്യം അഭിപ്രായപ്പെട്ടു. എച്ച് ഷഹീർ മൗലവി. എം മഹ്ബൂബ് എ അൻസാരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709