വണ്ടൂർ: ലിബറലിസത്തിനെതിരെ ബോധവൽക്കരിക്കാനും കുടുംബത്തെ ചേർത്തു പിടിക്കാനും മഹല്ലുകളിൽ കൂട്ടായ പരിശ്രമം ആവശ്യമാണ് എന്ന് ചർച്ച സംഗമം അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ കമ്മിറ്റി വണ്ടൂർ ഫിൻവേർസ് കോച്ചിംഗ് സെൻററിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. നവ ലിബറൽ കാഴ്ചപ്പാടുകളും മതനിരാസ പ്രവണതകളും കുടുംബ സംവിധാനത്തെ തകർക്കുന്നു വെന്നും മഹല്ലുകളിൽ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍
മാർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ജാബിർ അമാനി, എസ് വൈ എസ് സംഘടനാ കൺവീനർ ഉബൈദുല്ല ഫൈസി, കെ എൻ എം മണ്ഡലം പ്രസിഡണ്ട് സുബൈർ മാസ്റ്റർ, വിസ്ഡം യുവജന വിഭാഗം സംസ്ഥാന സമിതി അംഗം ജംഷീർ സ്വലാഹി എന്നിവർ സംസാരിച്ചു. മസ്ജിദ് കൗൺസിൽ മലപ്പുറം ജില്ല കൺവീനർ സി മുജീബ് സമാപന പ്രസംഗം നിർവഹിച്ചു. ഏരിയ പ്രസിഡണ്ട് പി അബ്ദുല്ലത്തീഫ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ടി കെ ഷുക്കൂർ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ പി ജാഫർ മാസ്റ്റർ നന്ദിയും പറഞ്ഞു.