രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തോട് സംഘപരിവാറിനുള്ള പകപോക്കൽ
രാഹുൽ ഗാന്ധി : നടപടി ജനാധിപത്യത്തോടുള്ള പകപോക്കൽ – ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി സംഘ്പരിവാറിന്റെ ജനാധിപത്യത്തോടുള്ള പക പോക്കലാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വിമർശനത്തെയും മറു ശബ്ദത്തേയും ഏറെ ഭീതിയോടെയാണ് ഫാഷിസം കാണുന്നതെന്നതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കം. ഇത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. സംഘ്പരിവാറിന്റെ അസഹിഷ്ണുതയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. ഫാഷിസത്തിനും സംഘ് പരിവാറിനുമെതിരെ ജനാധിപത്യ ഇന്ത്യയ്ക്ക് വേണ്ടി നിലകൊള്ളാൻ ഇത്തരം നീക്കങ്ങൾ ആവേശം നൽകും . ഫാഷിസത്തിനെതിരെയുള്ള യോജിച്ച മുന്നേറ്റത്തെ ഇത് ത്വരിതപ്പെടുത്തുമെന്നും എം ഐ അബ്ദുൽ അസീസ് പറഞ്ഞു. Rahul Gandhi MI Abdul Azeez NEWS https://www.mediaoneonline.com/kerala/rahuls-disqualification-is-sangh-parivars-grudge-against-democracy-jamaat-e-islami-212693