കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ വയനാട് നടന്നത്. ദുരന്തത്തിന്റെ വ്യാപ്‌തിയും ആഴവും ശരിയായി തിട്ടപ്പെടുത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും കെട്ടിട ങ്ങളും ഭവനങ്ങളും കൃഷിയും വ്യാപകമായി നഷ്‌ടപ്പെടുകയും ചെയ്‌തു. ദുരന്തസമ യത്ത് സന്നദ്ധ പ്രവർത്തകരും കൂട്ടായ്‌മകളും നടത്തിയ സേവന പ്രവർത്തനങ്ങളെ അഭി നന്ദിക്കുന്നു. മലയാളികളുടെ ഒത്തൊരുമയുടെയും ഐക്യത്തിൻ്റെയും പ്രതിഫലനമാ യിരുന്നു ഇത്. ദുരന്തത്തിൽ അവശേഷിക്കുന്നവരുടെ പുനരധിവാസമാണ് ഇനി കേരളത്തിന്റെ ലക്ഷ്യം. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ തയ്യാറാവണം.
എല്ലാ വിഭാഗം കൂട്ടായ്‌മകളെയും സന്നദ്ധ സംഘങ്ങളെയും ചേർത്തുനിർത്തി പൂ നരധിവാസം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ സന്നദ്ധരാവണം. 2018ലും 2019ലും വിവിധ പുനരധിവാസ പദ്ധതികൾ ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിച്ചിരുന്നു. അതെല്ലാം വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചു.
വയനാടിലെ ചൂരൽ മലയിലും മുണ്ടക്കയിലും നടന്ന ദുരന്തത്തിന് ഇരയായവ രുടെ സമ്പൂർണ പുനരധിവാസത്തിന് വേണ്ടി ആദ്യഘട്ടം പത്ത് കോടിയുടെ പുനരധി വാസ പദ്ധതി ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിക്കുന്നു. തൊഴിൽ, വിദ്യാഭ്യാസം, വീട് തുടങ്ങിയ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതായിരിക്കും പദ്ധതി.
വാർത്താസമ്മേളനത്തിൽ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ പി.മുജീബുറഹ്മാന്‍, അസി. അമീർ എം.കെ. മുഹമ്മദലി, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ദുരിതാശ്വാസ സെൽ കൺവീനർ ഷബീർ കൊടുവള്ളി എന്നിവര്‍ പങ്കെടുത്തു.