പള്ളികൾ കൈയേറുന്ന തീക്കളി തകർക്കുക മുസ്‌ലിം സമുദായത്തെ മാത്രമല്ല, രാജ്യത്തെ തന്നെയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാഹോദര്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹിന്ദുത്വത്തിന്റെ മുഖ്യമന്ത്രിമാർ തമ്മിൽ വെറുപ്പ് വമിപ്പിക്കാൻ മത്സരിക്കുകയാണ്. നിയമവും കോടതിയും ഒക്കെ അവകാശങ്ങൾ നിഷേധിക്കുകയാണ്. രാജ്യത്ത് കൈയേറി എന്ന് സർക്കാർ തന്നെ പറയുന്ന പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. പക്ഷേ നൂറാണ്ടുകൾക്കു മുമ്പേ നിർമിച്ച പള്ളി കൈയേറ്റമെന്നാരോപിച്ച് രാത്രിയുടെ മറവിൽ പൊളിച്ചു നീക്കുന്ന അതിക്രമം അരങ്ങേറുകയാണ്. ഈ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് യുവത്വമാണ്. അതിനെ ഉപയോഗപ്പെടുത്തി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനുപകരം വംശീയതയിൽ തട്ടി തകരുകയാണ്. പക്ഷേ, ഒരിക്കലും കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് ഈ റാലി. ഭയമോ ദുഃഖമോ നിരാശയോ പടർത്താൻ നിങ്ങൾക്കാവില്ലെന്നും അമീർ പറഞ്ഞു.
State News
ഈ തീക്കളി തകർക്കുക രാജ്യത്തെതന്നെ – സയ്യിദ് സആദത്തുല്ല ഹുസൈനി
- February 14, 2024
- 8 months ago