Articles State News

പി.എഫ്.ഐ ഓഫീസുകളിലെ റെയ്ഡിനെ അപലപിച്ച്ജ; മാഅത്തെ ഇസ്‍ലാമി

പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ജമാഅത്തെ ഇസ്‍ലാമി ന്യൂഡല്‍ഹി: പോപുലര്‍ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും രാജ്യവ്യാപകമായി വിവിധയിടങ്ങളിലെ ഓഫിസുകള്‍ റെയ്ഡ് നടത്തുകയും ചെയ്ത എന്‍.ഐ.എ, ഇ.ഡി നടപടികളെ ജമാഅത്തെ ഇസ്‍ലാമി ദേശീയ അധ്യക്ഷന്‍ സയ്യിദ് സാദത്തുല്ലാഹ് ഹുസൈനി അപലപിച്ചു. പോപുലര്‍ഫ്രണ്ട് ഓഫീസുകള്‍ റെയ്ഡ് നടത്തുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടിയില്‍ ജമാഅത്തെ ഇസ്‌ലാമി ആശങ്ക രേഖപ്പെടുത്തുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. വ്യക്തമായ തെളിവുകള്‍ കൈയ്യിലുണ്ടെങ്കില്‍ എൻ.ഐ.എ പോലുള്ള കേന്ദ്ര […]

Read More
Articles State News

പിഎഫ്ഐ നേതാക്കൾക്കെതിരായ നടപടി ഭരണകൂട ഭീകരത – ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് : തങ്ങളോട് വിയോജിക്കുന്ന വിഭാഗങ്ങളെയും സംഘടനകളെയും വ്യക്തികളെയും സർക്കാർ മെഷിനറി ഉപയോഗിച്ച് വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ അധികാരത്തിലെത്തിയതു മുതൽ സർക്കാറിന് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് തുടരുകയാണ്. ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാഹുൽ ഗാന്ധി മുതൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു നേരെ വരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികൾ ഭരണകൂട […]

Read More
Ameer Updates State News

വിയോജിക്കുന്നവരെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധം- എം.ഐ. അബ്ദുൽ അസീസ്

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ അധികാരത്തിലെത്തിയതു മുതൽ സർക്കാറിന് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് തുടരുകയാണ്. ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാഹുൽ ഗാന്ധി മുതൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു നേരെവരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഭരണകൂടത്തെ വിമർശിക്കുകയും എതിർപക്ഷത്ത് നിൽക്കുകയും ചെയ്യുന്നവരെ പ്രത്യേകമായി ലക്ഷ്യമിടുകയാണ് സർക്കാർ. ജനാധിപത്യ സമൂഹത്തിൽ ഇതംഗീകരിക്കാനാവില്ല.

Read More
Ameer Updates

മയക്കുമരുന്ന് വിപത്തിനെതിരായ നീക്കം സ്വാഗതാര്‍ഹം, വേണ്ടത് ലഹരിമുക്ത കേരളത്തിനായുള്ള പ്രയത്‌നം

കേരളത്തിന് വന്‍ഭീഷണിയായി മാറുന്ന മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാനുള്ള കേരള നിയമസഭയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നു. ഭാവി കേരളത്തെ അപകടപ്പെടുത്തുകയും സമൂഹത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയും ചെയ്യുന്ന ഭീഷണിയാണ് മയക്കുമരുന്ന്. വിപത്തിന്റെ വ്യാപ്തിയും ആഴവും ഭരണകര്‍ത്താക്കള്‍ അതിന്റെ ഗൗരവത്തില്‍ മനസ്സിലാക്കുന്നുവെന്നാണ് നിയമസഭയുടെ നിലപാടില്‍ നിന്നും മനസ്സിലാക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഐക്യപ്പെട്ട് നടത്തുന്ന അത്യപൂര്‍വം കാമ്പയിനാണിത്. നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ച വിവിധ നടപടികളും ബോധവല്‍ക്കരണ പരിപാടികളും കാര്യക്ഷമമായി തന്നെ നടപ്പിലാക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു. അതേസമയം, മുഴുവന്‍ ലഹരി പദാര്‍ഥങ്ങളുടെയും ലഭ്യതയും ഉപയോഗവും കുറക്കാനും സംസ്ഥാനത്ത് […]

Read More
State News

സകാത്ത് കാൽക്കുലേറ്റർ മൊബൈൽ ആപ്പ്

കോഴിക്കോട്: ബൈത്തുസ്സകാത്ത് കേരള സകാത്ത് കാൽക്കുലേറ്റർ മൊബൈൽ ആപ്പ് ലോഞ്ചിംഗ് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് നിർവഹിച്ചു. വി. ടി അബ്ദുല്ലക്കോയ തങ്ങൾ (ജനറൽ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി കേരള), ശൈഖ് മുഹമ്മദ് കാരക്കുന്ന് (സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി കേരള), എം. കെ മുഹമ്മദലി (ചെയർമാൻ, പീപ്പിൾസ് ഫൗണ്ടേഷൻ), വീ.കെ അലി (ചെയർമാൻ, ബൈത്തുസ്സകാത്ത് കേരള), ഷഹീർ മൗലവി ( ശൂറ അംഗം, ജമാഅത്തെ ഇസ്‌ലാമി കേരള), ഉമർ ആലത്തൂർ (സെക്രട്ടറി, […]

Read More
Articles

ആസന്നമായ തെരഞ്ഞെടുപ്പ്: മുസ്‌ലിം സമുദായത്തോട് പറയാനുള്ളത്

മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി (അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്) ജനാധിപത്യ വ്യവസ്ഥയില്‍ രാജ്യത്തിന്റെ ദിശാനിര്‍ണയത്തില്‍ സുപ്രധാന റോളാണ് തെരഞ്ഞെടുപ്പുകള്‍ക്കുള്ളത്. വിജയം നേടുന്ന പാര്‍ട്ടി രാജ്യത്തെ എങ്ങോട്ട് നയിക്കണമെന്ന് തീരുമാനിക്കുന്നു. നമ്മുടെ നാട്ടില്‍ 2019-ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാനാവും. രാജ്യം നിലവിലുള്ള ഭരണഘടനയനുസരിച്ചാണോ അതോ ഒരു പ്രത്യേക വിഭാഗത്തിന്റെ ചിന്താധാരയുടെ അടിസ്ഥാനത്തിലാണോ മുന്നോട്ടുപോവുക എന്ന് ഈ തെരഞ്ഞെടുപ്പ് തീരുമാനിക്കും. ജമാഅത്തെ ഇസ്‌ലാമി മൂന്ന് പതിറ്റാണ്ട് മുമ്പ് രണ്ട് സുപ്രധാന തീരുമാനങ്ങല്‍ കൈക്കൊണ്ടിട്ടുണ്ട്. […]

Read More
Articles

സ്തംഭിച്ചുനില്‍ക്കരുത് ആത്മവിശ്വാസത്തോടെ അതിജീവിക്കണം

ഡോ. അബ്ദുസ്സലാം അഹ്മദ് ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന അബുല്‍ ഫസല്‍ എന്‍ക്ലേവിലേക്ക് ഇത്തവണയും കടന്നുചെന്നത് ആകുലതകളോടെയാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ വിശാലമായ കാമ്പസില്‍ സ്വുബ്ഹ് നമസ്‌കാരാനന്തരം ആഞ്ഞു നടക്കുന്ന സ്ത്രീകളും പുരുഷന്മാരും. അവര്‍ക്ക് ഇന്ത്യയിലെ മഹത്തായ ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ കേന്ദ്രാലയം തിരക്കുകളില്‍നിന്നൊഴിഞ്ഞ് കാല്‍ നീട്ടിവെച്ച് നടക്കാന്‍ കഴിയുന്ന വിശാലമായൊരു ഭൂമി മാത്രം. അവരുടെ നടത്തം നിര്‍നിമേഷനായി നോക്കിനിന്നു. സ്വന്തം ആരോഗ്യത്തില്‍ എത്ര ജാഗ്രതയുള്ള സമുദായം! തങ്ങളുടെ സമുദായത്തിന്റെ ആരോഗ്യത്തില്‍ കൂടി […]

Read More
Articles

പുതിയ സർക്കാരിനോട്

വമ്പിച്ച ജനപിന്തുണയോടെ ഭരണത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിനന്ദിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും നന്മ മുൻനിർത്തി നീതിപൂർവം കേരളത്തെ മുന്നോട്ടു നയിക്കാൻ കഴിയ​െട്ട എന്നാശംസിക്കുന്നു. വർധിച്ച ജനപിന്തുണ ഗവൺമെൻറി​െൻറയും ഇടതുപക്ഷത്തി​െൻറയും ഉത്തരവാദിത്തം വർധിപ്പിക്കുന്നുണ്ടെന്ന്​ മുഖ്യമ​ന്ത്രിതന്നെ വ്യക്തമാക്കിയതാണ്​. പ്രഥമ മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞ കാര്യങ്ങൾ ആ ബോധ്യം വെളിപ്പെടുത്തുന്നു​. കേരളത്തെ എങ്ങോട്ടു നയിക്കണം എന്ന കൃത്യമായ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട് അദ്ദേഹം. കഠിനാധ്വാനവും കവിഞ്ഞ ഇച്ഛാശക്തിയും ആവശ്യമുള്ള കാര്യങ്ങളാണ് അവയോരോന്നും. അവ പ്രാവർത്തികമാക്കാനായാൽ വലിയ […]

Read More
Ameer Updates State News

ജന്‍ഡര്‍ ന്യൂട്രാലിറ്റി: സര്‍ക്കാര്‍ നിലപാടില്‍ ഇനിയും വ്യക്തത വരുത്തണം- എം.ഐ. അബ്ദുൽ അസീസ്

കോഴിക്കോട്: പാഠ്യപദ്ധതി ചട്ടക്കൂടില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആശയങ്ങള്‍ കടന്നുവന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതിയിലെ വാക്കുമാറ്റവും മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടിയും പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ മാത്രമുള്ളതാകരുത്. പാഠ്യപദ്ധതിയിലും സര്‍ക്കാര്‍ നിലപാടിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ലിംഗസമത്വം എന്നതിന് പകരം ലിംഗനീതി എന്നുപയോഗിച്ചത് സ്വാഗതാര്‍ഹമാണ്. എല്‍.ജി.ബി.ടി ക്യൂവിനുള്ള പ്രത്യേക പരിഗണന, ഇടകലര്‍ത്തിയിരുത്തല്‍ എന്നീ ആശയങ്ങള്‍ ഒഴിവാക്കിയെങ്കിലും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ലിംഗശങ്കയിലേക്ക് […]

Read More
State News

പ്രിയപ്പെട്ട നേതാവ് മൗലാനാ ജലാലുദ്ദീൻ ഉമരി സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി

ഇന്ത്യൻ മുസ്‌ലിം സമുദായത്തിന് നേതൃത്വം നൽകിയ മഹദ് വ്യക്തിത്വമാണ് മൗലാന ജലാലുദ്ദീൻ ഉമരി സാഹിബിന്റെ വിയോഗത്തോടെ നഷ്ടമായത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ആവേശകരവും പക്വവുമായ നേതൃത്വമായിരുന്നു അദ്ദേഹം. നീണ്ടകാലം നേതൃതലങ്ങളിൽ പല ദൗത്യങ്ങളേറ്റെടുത്ത അദ്ദേഹം പന്ത്രണ്ട് വർഷക്കാലം അതിന്റെ അമരക്കാരനായി. നേതാക്കളെയും അനുയായികളെയും വിനയവും ലാളിത്യവും കൊണ്ട് വിസ്മയിപ്പിച്ചു.. കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങളെ ആവേശപൂർവം നോക്കിക്കാണുകയും പിന്തുണക്കുകയും ചെയ്തു. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും വളർച്ചയിലും പൊതു സാന്നിധ്യത്തിലും ആഹ്ലാദിച്ച അദ്ദേഹം ദേശീയ […]

Read More