ഹജ്ജ് സർവ്വീസിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂടിയ നിരക്ക് ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അസിസ്റ്റന്റ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ.
കേരളത്തിലെ മറ്റു എയർ പോർട്ടുകളിൽ നിന്ന് 85000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കോഴിക്കോട് എയർപോർട്ടിൽ നിന്ന് 165000 രൂപ ഈടാക്കുന്നു.ഇത് കടുത്ത വിവേചനമാണ്. കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ എൺപത് ശതമാനത്തോളം പേരും തിരഞ്ഞെടുത്ത കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇരട്ടി ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.