കോഴിക്കോട്: ചങ്ങനാശേരി പുതൂര്‍ മുസ്‌ലിം ജമാഅത്തിലെ ബാര്‍ബര്‍ ജോലി ചെയ്യുന്നവര്‍ക്കും ലബ്ബമാര്‍ക്കും പൊതുയോഗത്തില്‍ പ്രവേശനം നിഷേധിച്ച നടപടി ഇസ്‌ലാമിക വിരുദ്ധമാണെന്ന ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബ് റഹ്മാന്‍ പ്രസ്താവിച്ചു. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യ സന്ദേശത്തെ വികൃതമാക്കുകയാണ് മഹല്ല് ജമാഅത്ത് ചെയ്തത്. പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ഇത്തരം അനാചാരങ്ങളെ അംഗീകരിക്കാനാവില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ മഹല്ലിന്റെ ഭരണഘടനയും നടപ്പുരീതികളും മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709