തിരുവനന്തപുരം : രാഷ്ട്രീയ നേതാവ് , ഭരണാധികാരി എന്നീ നിലകളിൽ ജനസമ്പർക്കത്തെ ജീവിതചര്യയാക്കിയ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബ് റഹ്മാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ നിർണയിക്കുന്നതിൽ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടി.
വിശ്രമരഹിതമായി പൊതു സേവനത്തിനായി എങ്ങനെ പ്രവർത്തിക്കാനാവുമെന്നതിന്റെ സമകാലിക മാതൃകകളിലൊരാളാണ് അദ്ദേഹം.എല്ലാവിഭാഗക്കാരോടും മാതൃകാപരമായ ബന്ധം നിലനിർത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709