മാള മൗലവിയെ അല്ലാഹു തിരിച്ചുവിളിച്ചു انا لله وأنا اليه راجعون

ബഹുമാന്യനായ മാള ടി.എ മുഹമ്മദ് മൗലവി അല്ലാഹുവിലേക്ക് യാത്രയായി. അമലുകള്‍ക്കൊണ്ടും അറിവുകൊണ്ടും സമ്പന്നമായ ഒരു ആയുസാണ് അവസാനിച്ചത്. ഇഹലോക ജീവിതം കൊണ്ട് എന്താണോ അല്ലാഹു ഉദ്ദേശിച്ചത്, അത് പൂര്‍ണമായും പൂര്‍ത്തീകരിച്ച വ്യക്തിത്വമാണ് മുഹമ്മദ് മൗലവി . ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാലം മുതലേ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ആ സന്ദേശവുമായി കേരളത്തിലാകെ സഞ്ചരിക്കുകയും ചെയ്ത പ്രതിഭയായിരുന്നു അദ്ദേഹം. ആ മാര്‍ഗത്തില്‍ വലിയ ത്യാഗവും അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. അനേകം സാധാരണക്കാരുമായും രാഷ്ട്രീയ നേതാക്കളുമായും സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും മതപണ്ഡിതരുമായും രഹസ്യമായും പരസ്യമായും ഉറ്റബന്ധം കാത്തുസൂക്ഷിക്കുകയും അതൊക്കെയും പ്രസ്ഥാന സന്ദേശ പ്രചാരണത്തിനുപയോഗിക്കുകയും ചെയ്തു. ജീവിതത്തിലെ വിശുദ്ധിയും പരലോകബോധവും അല്ലാഹുമായുള്ള അഗാധബന്ധവും ലാളിത്യവും മാതൃകാപരമാണ്. അദ്ദേഹത്തിന്റെ പ്രേരണയാല്‍, പ്രചോദനത്താല്‍, മാര്‍ഗദര്‍ശനത്താല്‍ വിശുദ്ധമായ ജീവിതത്തിലേക്ക് കടന്നുവന്നവര്‍ ധാരാളമുണ്ട്.

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.
അദ്ദേഹത്തെയും നമ്മെയും ജന്നാതുല്‍ ഫര്‍ദൗസില്‍ ഉന്നതസ്ഥാനം നല്‍കുമാറാകട്ടെ. അദ്ദേഹത്തിന്റെ വിയോഗം പ്രയാസപ്പെടുത്തുന്ന എല്ലാവര്‍ക്കും അല്ലാഹും ആശ്വാസം നല്‍കുമാറാകട്ടെ.